3-May-2023 -
By. Business Desk
ന്യൂഡല്‍ഹി: പ്രീമിയം കാറുകളുടെ മുന്‍നിര നിര്‍മ്മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് (എച്ച്സിഐഎല്‍) തങ്ങളുടെ വരാനിരിക്കുന്ന എല്ലാ പുതിയ എസ്യുവിക്കും ഹോണ്ട എലിവേറ്റ് എന്ന് പേരിടുമെന്ന് പ്രഖ്യാപിച്ചു. ആഗോള മോഡലായി വികസിപ്പിച്ചെടുത്ത ഓള് ന്യൂ എലിവേറ്റ് ഹോണ്ടയുടെ പുതിയ മിഡ്സൈസ് എസ്യുവിയാണ്, അടുത്ത മാസം ഇന്ത്യയില്‍ വേള്‍ഡ് പ്രീമിയര്‍ നടക്കും. ഹോണ്ട എലിവേറ്റ് അവതരിപ്പിക്കുന്ന ആദ്യ വിപണിയാകും ഇന്ത്യ.ജീവിതത്തിലെ മികച്ച കാര്യങ്ങള്‍ക്കായി ഉയര്‍ന്ന അഭിരുചിയെ ആകര്‍ഷിക്കുന്ന ഒരു മികച്ച അര്‍ബന്‍ എസ്യുവി അവതരിപ്പിക്കാനുള്ള ഹോണ്ടയുടെ ശ്രമത്തെയാണ് ഓള് ന്യൂ എലിവേറ്റ് പ്രതിനിധീകരിക്കുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. വിജയം നേടാനുള്ള അഭിലാഷത്തെയും അടുത്ത തലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുപോകാനുള്ള ആഗ്രഹത്തെയും ഇത് പ്രതീകപ്പെടുത്തുന്നു.ലോകമെമ്പാടുമുള്ള എസ്യുവികളുടെ ശക്തമായ ഡിമാന്‍ഡ് നിറവേറ്റുന്നതിനായി ഹോണ്ടയുടെ ലൈനപ്പിലെ ഒരു പുതിയ ആഗോള മോഡലായി ഹോണ്ട എലിവേറ്റ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. പുതിയ മോഡലില്‍ ആളുകളുടെ ജീവിതശൈലി ആവശ്യകതകളും ഹോണ്ടയുടെ പുതിയ എസ്യുവിയെക്കുറിച്ചുള്ള അവരുടെ പ്രതീക്ഷകളും ഉള്‍ക്കൊള്ളുന്നുവെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി